ജയലളിതയായി രമ്യാ കൃഷ്ണന്‍; കഥ മിനി സ്‌ക്രീനില്‍ എത്തിക്കാന്‍ ഒരുങ്ങി ഗൗതം മേനോന്‍

യലളിതയുടെ ജീവിത കഥ വെള്ളിത്തിരയിലേക്ക് എത്തുന്നതും കാത്ത് ഒട്ടേറെ നാളുകളായ് സിനിമാ ആരാധകര്‍ കാത്തിരിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയും അഭിനേത്രിയുമായിരുന്ന ജയലളിതയുടെ ജീവിത കഥ സിനിമയാക്കാന്‍ നിരവധി സംവിധായകര്‍ രംഗത്ത് എത്തിയിരുന്നു.

ഇപ്പോള്‍ ‘ദ അയണ്‍ ലേഡി’ എന്ന പേരില്‍ സംവിധായിക പ്രിയദര്‍ശനി ജയലളിതയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുകയാണ്. അതേസമയം ഭാരതിരാജയും എ എല്‍ വിജയ്‌യും ജയലളിതയുടെ ജീവിതം സിനിമയാക്കാന്‍ ആലോചിക്കുന്നുണ്ട്.

എന്നാല്‍ യുവ പ്രേക്ഷകരുടെ ഇഷ്ട സംവിധായകന്‍ ഗൌതം വാസുദേവ് മേനോനും ജയലളിതയുടെ ജീവിതം മിനി സ്‌ക്രീനില്‍ എത്തിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തില്‍ രമ്യാ കൃഷ്ണനാകും ജയലളിതയായി അഭിനയിക്കുക. 30 എപ്പിസോഡുകളിലായിട്ടാണ് പരമ്പര ഒരുക്കുക. രഞ്ജിത്, വിനിത തുടങ്ങി ഒട്ടേറെ താരങ്ങള്‍ പരമ്പരയില്‍ അഭിനയിക്കും.

Top