സര്‍ക്കാര്‍ കാഴ്ചപ്പാട് സ്ത്രീപക്ഷ നവകേരളം; മുഖ്യമന്ത്രി

കോഴിക്കോട്: സര്‍ക്കാര്‍ കാഴ്ചപ്പാട് സ്ത്രീപക്ഷ നവകേരളമാണെന്ന് മുഖ്യമന്ത്രി. സ്ത്രീപക്ഷ നവകേരള നിര്‍മ്മിതിക്കായി ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും സ്വരൂപിക്കാനാണ് സര്‍ക്കാര്‍ നവകേരള സ്ത്രീ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നെടുമ്പാശേരിയില്‍ നടന്ന നവകേരള സ്ത്രീ സദസ്സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നവകേരളം സ്ത്രീപക്ഷമായിരിക്കണം എന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്ന് സദസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള രണ്ടായിരത്തിലധികം സ്ത്രീകള്‍ പങ്കെടുത്തു. ഐശ്വര്യ ലക്ഷ്മി, വൈക്കം വിജയലക്ഷ്മി, ദിവ്യ ഗോപിനാഥ്, നിലമ്പൂര്‍ ഐഷ, വിജയരാജ മല്ലിക, കെ അജിത, പി കെ മേദിനി, മേഴ്‌സി കുട്ടന്‍, ഷൈനി വില്‍സണ്‍, പി കെ ശ്രീമതി, ദിവ്യ ഗോപിനാഥ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി. മന്ത്രി വീണ ജോര്‍ജ് അധ്യക്ഷയായ ചടങ്ങില്‍ മന്ത്രിമാരായ ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, പി രാജീവ് എന്നിവര്‍ സന്നിഹിതരായി. എറണാകുളത്തെ സിപിഎമ്മിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി കെ ജെ ഷൈന്‍ മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു.

Top