രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും സര്‍ക്കാരിൻ്റെ ഓണാഘോഷം: ടൂറിസം വകുപ്പിന് 7.47 കോടി 

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം വകുപ്പിന് കീഴിൽ ഓണാഘോഷം സംഘടിപ്പിക്കാൻ 7.47 കോടി രൂപ അനുവദിച്ച് കേരള സർക്കാർ. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ വഴിയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിൽ കഴിഞ്ഞ രണ്ട് വർഷം ഓണാഘോഷ പരിപാടികള്‍ സർക്കാർ സംഘടിപ്പിച്ചിരുന്നില്ല. സെപ്തബംർ ആറു മുതൽ 12 വരെയാണ് സംസ്ഥാന തല ഓണാഘോഷം സംഘടിപ്പിക്കുന്നത്. എട്ടു ലക്ഷം മുതൽ 36 ലക്ഷംവരെയാണ് ഓരോ ജില്ലകള്‍ക്കും അനുവദിച്ചിരിക്കുന്നത്. എറണാകുളം, കോഴിക്കോട് ജില്ലകള്‍ക്കാണ് ഏറ്റവും കൂടുതൽ തുക അനുവദിച്ചിരിക്കുന്നത്. 36 ലക്ഷംരൂപയാണ് രണ്ട് ജില്ലകള്‍ക്കും അനുവദിച്ചിരിക്കുന്നത്.

അതേസമയം ഓണം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കിൽ ആറു കിലോമീറ്റർ നടക്കണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേർക്ക് 600 രൂപയാണു ചാർജ്ജ് ഈടാക്കുന്നത്.

Top