ഈ വര്‍ഷം മുതല്‍ ചെലവ് ദേവസ്വം ബോര്‍ഡ് വഹിക്കണം; മണ്ഡലകാല ശുചീകരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തെ ശുചീകരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. ഈ വര്‍ഷം മുതല്‍ ഇതിന്റെ ചെലവ് ദേവസ്വം ബോര്‍ഡ് വഹിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ശുചീകരണത്തിന് നിയോഗിക്കുന്ന വിശുദ്ധ സേനാംഗങ്ങളുടെ വേതനം സര്‍ക്കാര്‍ നല്‍കില്ല.

വിശുദ്ധി സേന അംഗങ്ങളുടെ വേതനം വര്‍ധിപ്പിച്ച ഉത്തരവിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സാനിറ്റേഷന്‍ സൊസൈറ്റിയാകും തൊഴിലാളികളെ നിയമിക്കുകയും ശുചീകരണത്തിന് നേതൃത്വം നല്‍കുകയും ചെയ്യും. ശുചീകരണത്തൊഴിലാളികളുടെ ദിവസ വേതനം 450ല്‍ നിന്ന് 550 രൂപയാക്കി. യാത്രാബത്ത 1000 രൂപയാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്.

സാനിറ്റേഷന്‍ സൊസൈറ്റിക്ക് തുക അനുവദിക്കുകയും, ഇതു തൊളിലാളികള്‍ക്ക് നല്‍കുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ ഈ തീര്‍ഥാടന സീസണില്‍ ശുചീകരണ തൊഴിലാളികള്‍ക്കുള്ള വേതനം സര്‍ക്കാര്‍ നല്‍കില്ല. ഇതിനുള്ള തുക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെ നല്‍കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ശബരിമല തീര്‍ഥാടന കാലത്ത് ശുചീകരണ ചെലവ് സര്‍ക്കാര്‍ വഹിച്ചിരുന്നു. പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയാണ് ശുചീകരണത്തിന് നേതൃത്വം നല്‍കുന്നത്. എല്ലാ വര്‍ഷവും സൊസൈറ്റിയാണ് ശുചീകരണ തൊഴിലാളികളെ നിയോഗിക്കുന്നു. ഇവരുടെ വേതനം നല്‍കുന്നത് സര്‍ക്കാരാണ്.

Top