Govt will recheck the sanction for Haripad Medical College

കൊച്ചി: ആലപ്പുഴയിലെ ഹരിപ്പാട് സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങുന്ന മെഡിക്കല്‍ കോളെജ് പദ്ധതി പുനഃപരിശോധിക്കുമെന്ന് ധനവകുപ്പ് മന്ത്രി തോമസ് ഐസക്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് അന്ന് ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ സ്വകാര്യകോളെജ് സ്ഥാപിക്കുവാന്‍ തീരുമാനമായത്.

ഇതിനായി കഴിഞ്ഞ സര്‍ക്കാര്‍ 300 കോടി വായ്പ എടുത്ത് നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നബാര്‍ഡില്‍ നിന്നും ഇത്രയും തുക വായ്പ എടുത്ത് നല്‍കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കൂടാതെ കോളെജിന്റെ പേരില്‍ നിയമം ലംഘിച്ച് 800 ഏക്കറോളം വയല്‍ നികത്തല്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Top