ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കും;പണിമുടക്ക് പിന്‍വലിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സാവകാശം നല്‍കാന്‍ തീരുമാനിച്ചതോടെ മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സുപ്രീം കോടതി ഉത്തരവനുസരിച്ച് കേന്ദ്ര സര്‍ക്കാരാണ് ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. ഇതിനകം ഒരു വര്‍ഷം സമയം അനുവദിച്ചെന്നും മന്ത്രി നേരത്തേ പറഞ്ഞിരുന്നു. ജിപിഎസ് ഗഡുക്കളായി കൊല്ലം യുണെറ്റഡ് ഇലക്ട്രിക്കല്‍സില്‍ നിന്ന് വാങ്ങാന്‍ അവസരം ഒരുക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

Top