ന്യൂഡല്‍ഹി: രാജ്യത്തെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള ‘മറ്റേര്‍ണിറ്റി ബെനിഫിറ്റ്’ പദ്ധതി ഫെബ്രുവരിയില്‍ നടപ്പാക്കും. പുതുവത്സര തലേന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചത്.
സ്ത്രീകള്‍ക്ക് ആദ്യ പ്രസവത്തിനു 6000 രൂപ ധനസഹായം നല്‍കുന്നതാണ് പദ്ധതി. നിലവില്‍ 53 ജില്ലകളില്‍ പൈലറ്റ് പ്രൊജക്റ്റായി നടപ്പാക്കുന്ന ഈ പദ്ധതി ഫെബ്രുവരിയില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
എന്നാല്‍ ഇതിനകം തന്നെ 10,000 പേര്‍ക്ക് ഈ സഹായം ലഭ്യമായെന്ന് വിമന്‍ ആന്റ് ചൈല്‍ഡ് ഡെവലപ്‌മെന്റ് വകുപ്പ് സെക്രട്ടറി ആര്‍. കെ ശ്രീവാസ്തവ പറഞ്ഞു. 51 .6 ലക്ഷം ഗര്‍ഭിണികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.