പെണ്‍കുട്ടികളുടെ വിവാഹപ്രായം; അന്തിമ തീരുമാനം ഉടനെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്തിമ തീരുമാനം ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്താന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷമായി സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഫലമായി രാജ്യത്ത് പെണ്‍കുട്ടികളുടെ പഠനനിലവാരം ഉയര്‍ന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം എന്തായിരിക്കണമെന്ന് പൊതുവെ ഒരു ചര്‍ച്ച നടക്കുന്നുണ്ട്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

Top