ആരാധനാലയങ്ങള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍; നിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍. എന്നാല്‍ രോഗവ്യാപനം വര്‍ധിച്ച ഈ സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ വിശ്വാസികളും, അധികൃതരും പാലിക്കേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു.

നിര്‍ദേശങ്ങള്‍ ഇങ്ങനെ :

ആരാധനാലയങ്ങളില്‍ ഒരു സമയം എത്തുന്നവരുടെ എണ്ണം പരമാവധി 100 ആയി പരിമിതപ്പെടുത്തും പൊതു സ്ഥലങ്ങളില്‍ കുറഞ്ഞത് ആറ് അടി ദൂരം പാലിക്കണമെന്നത് ആരാധനാലയങ്ങള്‍ക്കും ബാധകമാക്കും. മാസ്‌ക് ധരിച്ചിരിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് ശുചിയാക്കണം. ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം കുറയ്ക്കണം.

പൊതു ടാങ്കുകളിലെ വെള്ളം ശരീരം ശുചിയാക്കുന്നതിനായി ഉപയോഗിക്കരുത്. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം. പൊതു സ്ഥലങ്ങളില്‍ തുപ്പരുത്. കൊവിഡ് ബോധവത്കരണ പോസ്റ്ററുകള്‍ പതിപ്പിക്കണം. ചെരുപ്പുകള്‍ അകത്ത് കടത്തരുത്, പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം.

കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേകം പോയിന്റുകള്‍ ഉണ്ടായിരിക്കണം. ക്യൂ നില്‍ക്കുമ്പോള്‍ അകലം പാലിക്കണം. എയര്‍ കണ്ടീഷന്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കില്‍ കുറഞ്ഞത് 24 ഡിഗ്രിയില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. വിഗ്രഹങ്ങളിലും, വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്.

കീര്‍ത്തനങ്ങള്‍, കൂട്ട പ്രാര്‍ത്ഥനകള്‍ എന്നിവ ഒഴിവാക്കി റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിക്കണം പായ പോലുള്ളവ സ്വയം കൊണ്ടുവരാം അന്നദാനം പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കണം മാമോദിസയ്ക്ക് കരസ്പര്‍ശം പാടില്ല, ചോറൂണ് ഒഴിവാക്കണം, ആള്‍ക്കൂട്ടം ഒഴിവാക്കണം, രോഗ പകര്‍ചയുടെ സാധ്യത ഒഴിവാക്കണം, പ്രസാദം, തീര്‍ത്ഥ ജലം തളിക്കുന്നത് എന്നിവ ഒഴിവാക്കണമെന്ന് കേന്ദ്ര നിര്‍ദേശത്തിലുണ്ട് ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ പേര് വിവിരങ്ങള്‍ സൂക്ഷിക്കണം.

Top