Govt taking steps to achieve $ 900 bn exports: Nirmala

ന്യൂഡല്‍ഹി: അഞ്ചുവര്‍ഷത്തിനുള്ളില്‍ കയറ്റുമതിയില്‍ ഇന്ത്യ വന്‍ കുതിപ്പ് ലക്ഷ്യമിടുന്നതായി കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍. 2020ഓടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 90,000 കോടി ഡോളറിലെത്തിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

വിദേശ വ്യാപാര നയത്തിലെ ലക്ഷ്യങ്ങള്‍ വിജയത്തിലെത്തിക്കുകയാണ് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പോലെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിക്ഷേപ പ്രോത്‌സാഹന കാമ്പയിനുകള്‍ കൊണ്ടുദ്ദേശിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള മൊത്തം കയറ്റുമതി 45,000 കോടി ഡോളറിന്റേതായിരുന്നു. കഴിഞ്ഞ പത്തുമാസങ്ങളായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നഷ്ടത്തിന്റെ പാതയിലാണ്. മന്ത്രി പറഞ്ഞു

ഈ വര്‍ഷം ഏപ്രില്‍ 1ന് പ്രഖ്യാപിച്ച പുതിയ വിദേശ വ്യാപാരനയപ്രകാരം 2019-20 വര്‍ഷത്തില്‍ ഇന്ത്യയില്‍നിന്നുള്ള ചരക്ക്-സേവന കയറ്റുമതി ഇരട്ടിയാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.

300 ബില്യന്‍ ഡോളറിന്റെ ചരക്ക്, 150 ബില്യന്‍ ഡോളറിന്റെ സേവന കയറ്റുമതിയാണു പ്രതിവര്‍ഷം ഇന്ത്യ ചെയ്യുന്നത്.

Top