govt should withdraw chargesheet babari case ; sivasena

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പിന്‍വലിക്കണമെന്ന് ശിവസേന.

ശിവസേന നേതാവായ സഞ്ജയ് റൗട്ടാണ് ഇക്കാര്യം ഉന്നയിച്ചത്. ഒരു വശത്ത് ബാബറി മസ്ജിദ് കേസുമായി മുന്നോട്ട് പോവുകയും മറുവശത്ത് രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതെങ്ങനെയെന്നും റൗട്ട് ചോദിച്ചു.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ശിവസേന തലവന്‍ ബാല്‍താക്കെറയും പ്രതിയായിരുന്നു. ബാല്‍താക്കൈറയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ അദ്വാനി അടക്കമുള്ള ബി.ജെ.പി നേതാക്കളെ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി ഇന്ന് റദ്ദാക്കിയിരുന്നു.

Top