കൊവിഷീല്‍ഡ് വാക്‌സിന്റെ നിരക്ക് 157.50 രൂപയായി കുറച്ചു

ന്യൂഡല്‍ഹി: ആസ്ട്രാനെക്കയും ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയും ചേര്‍ന്ന് തയ്യാറാക്കി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിനായ കോവീഷീല്‍ഡിന്റെ വില കുറച്ചു. ഒരു ഡോസിന് ഇപ്പോള്‍ ഈടാക്കുന്ന 210 രൂപയില്‍ നിന്ന് 157.50 രൂപയാണ് കുറച്ചത്.

രണ്ടാംഘട്ട മെഗാ വാക്‌സിനേഷന്‍ പദ്ധതിയുമായി സംബന്ധിച്ച് സര്‍ക്കാര്‍ സംഘടിപ്പിച്ച ചര്‍ച്ചയെ തുടര്‍ന്നാണ് വില കുറച്ചതാണെന്നാണ് റിപ്പോര്‍ട്ട് . അടുത്ത ഘട്ടത്തില്‍ 27 കോടി പേര്‍ക്കാണ് കുത്തിവെയ്പ്പ് നല്‍കാന്‍ ലക്ഷ്യമിടുന്നത്.

കോവിഡ് വാക്സിന് ഇതിനകം സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് കുത്തിവെയ്പ്പ് എടുക്കുന്നവര്‍ക്ക് വിലയില്‍ കുറവ് ലഭിക്കില്ല. കോവീഷീല്‍ഡിന്റെ വില കുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം അറയിപ്പൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം, 150 രൂപയ്ക്ക് വാക്സിന്‍ നല്‍കാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയില്‍ മറുപടി നല്‍കി. വാക്സിന്റെ വിലയോടൊപ്പം അഞ്ചു ശതമാനം ജിഎസ്ടി കൂടി ചേരുമ്പോഴാണ് 157.50 രൂപയാകുക.

 

Top