ന്യൂഡല്‍ഹി: അസഹിഷ്ണുത വിവാദത്തില്‍ ചര്‍ച്ചക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുമ്പായി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.
രാജ്യത്ത് അസഹിഷ്ണുത വളരുന്നുവെന്ന വാദത്തോട് യോജിപ്പില്ല. നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാറിനോ ബി.ജെ.പിക്കോ പങ്കില്ല. ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാറിന്റെ ചുമതലയാണെന്നും വെങ്കയ്യ നായിഡു യോഗത്തില്‍ പറഞ്ഞു.
പാര്‍ലമെന്റ് ശീതകാല സമ്മേളനം നാളെയാണ് ആംരഭിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തെ നേരിടാനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ എന്‍.ഡി.എയുടെ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടിയുടെയും യോഗങ്ങള്‍ ചേരുന്നുണ്ട്.


