ആദായ നികുതിയില്‍ പരിഷ്‌കരണവുമായി കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യം വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുക

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് നികുതി കുറച്ചതിനുപിന്നാലെ ആദായ നികുതി നിയമം പരിഷ്‌കരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മധ്യവര്‍ഗത്തിന്റെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഇതുമായി ബന്ധപ്പെട്ട് രൂപവല്‍ക്കരിച്ച ഡയറക്ട് ടാക്സ് കോഡ് ടാസ്‌ക് ഫോഴ്സ് ഓഗസ്റ്റ് 19ന് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

ആദായികുതി പരിഷ്‌കരണം നിലവില്‍ വരുന്നതോടെ ആദായ നികുതിദായകന്റെ കയ്യില്‍ കൂടുതല്‍ പണം വരുന്ന സാഹചര്യമുണ്ടാകുകയും അത് വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ അഞ്ചു ലക്ഷത്തിനും പത്തുലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവരുടെ നികുതി സ്ലാബ് 20 ശതമാനമാണ്. ഇത് 10 ശതമാനമായി കുറയ്ക്കുമെന്നതാണ് പ്രധാന തീരുമാനം.

ഉയര്‍ന്ന സ്ലാബിലുള്ളവരുടെ നികുതി 30 ശതമാനത്തില്‍നിന്ന് 25 ശതമാനമായും കുറയ്ക്കും അതോടൊപ്പം സെസുകളും സര്‍ച്ചാര്‍ജുകളും നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ആദായ നികുതി പരിഷ്‌കരണവുമായ ബന്ധപ്പെട്ട പ്രഖ്യാപനം ദീപവലിയ്ക്ക് മുമ്പുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Top