കോവിഡ് വ്യാപനം, അതീവ സുരക്ഷ മാനദണ്ഡങ്ങളിലേക്ക് മഹാരാഷ്ട്ര സർക്കാർ

മുംബൈ : കോവിഡ് വ്യാപനം രൂക്ഷമായ നാല് സംസ്ഥാനങ്ങളിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് എത്തുന്നവർക്ക് ആർടി പിസിആർ പരിശോധനാഫലം നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വിമാന മാർഗവും ട്രെയിൻ മാർഗവും ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവർക്കാണ് കോവിഡ് പരിശോധനാ ഫലം നിർബന്ധമാക്കിയിരിക്കുന്നത്.മാത്രമല്ല, വിമാന- ട്രെയിൻ മാർഗത്തിലൂടെ പരിശോധന നടത്താതെ മഹാരാഷ്ട്രയിലെത്തുന്നവർ കോവിഡ് പരിശോധന സ്വന്തം ചിലവിൽ പരിശോധന നടത്തണം.

വിമാനത്താവള അധികൃതർതന്നെ പരിശോധനക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും തുക ഈടാക്കുകയും ചെയ്യും. ട്രെയിൻ മാർഗം മഹാരാഷ്ട്രയിൽ എത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും കോവിഡ് ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കും.റോഡ് മാർഗം എത്തുന്നവർക്ക് അതിർത്തി ജില്ലകളിലേക്ക് പ്രവേശിക്കുമ്പോൾ താപനില പരിശോധിച്ച് കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Top