‘ദയാബായിയുടെ സമരം ഇനിയും ഒത്തുതീർത്തില്ലെങ്കിൽ യുഡിഎഫ് ഏറ്റെടുക്കും’; വി ഡി സതീശൻ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദയാബായി നടത്തുന്ന നിരാഹാര സമരം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങിയിട്ട് 13 ദിവസമായി. ഇനിയും ഒത്തുതീർപ്പാക്കാൻ സർക്കാർ തയാറായില്ലെങ്കിൽ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. സർക്കാർ നടപടിയുണ്ടായില്ലെങ്കിൽ സംസ്ഥാനവ്യാപകമായി യുഡിഎഫ് സമരം നടത്തുമെന്നും പോസ്റ്റിലുണ്ട്.

Top