പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രം പ്രത്യേകം വിമാനം ഏര്‍പ്പെടുത്തണം : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളില്‍ കുടുങ്ങികിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം വിമാനം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

‘ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് പ്രവാസലോകത്ത് കുടുങ്ങിക്കിടക്കുന്നത്. വീട്ടിലെത്താനാകാത്തതില്‍ അവര്‍ നിരാശരാണ്. അവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കണം. ഇവിടെ അവരെ പ്രത്യേക നിരീക്ഷണത്തിലാക്കണം’, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

അതേസമയം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ ഇപ്പോള്‍ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. ആളുകള്‍ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം അറിയിച്ചത്.

യാത്രാവിലക്ക് നീക്കി സര്‍ക്കാരിന്റെ കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Top