govt job-asset declaration

ആലപ്പുഴ: സര്‍ക്കാര്‍ജോലിക്ക് കയറുമ്പോള്‍ ഇനി സ്വത്തുവിവരം വെളിപ്പെടുത്തണം. വിജിലന്‍സ് വകുപ്പിന്റെ നിര്‍ദേശപ്രകാരം ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

ജോലിക്ക് കയറുമ്പോള്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞാല്‍ തുടര്‍ പരിശോധന എളുപ്പമാണെന്ന് വിജിലന്‍സ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ കത്തിനെത്തുടര്‍ന്നാണ് നടപടി.

സര്‍ക്കാര്‍ ജീവനക്കാരുടെ അനധികൃത സ്വത്തുസമ്പാദനം എത്രയെന്നറിയാനുള്ള വിജിലന്‍സ് വകുപ്പിന്റെ ബൂദ്ധിമുട്ട് പരിഗണിച്ചാണ് പുതിയ ഉത്തരവ്.

എയ്ഡഡ് സ്‌കൂള്‍, സര്‍വകലാശാലകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ശമ്പളം ലഭിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ഉത്തരവ് ബാധകമായിരിക്കും. ജോലിക്കുകയറുന്ന സമയത്ത് എന്തെല്ലാം സ്ഥാവരജംഗമ വസ്തുക്കളാണ് ഉള്ളതെന്ന് സര്‍വീസ് ബുക്കില്‍ നിശ്ചിതഫോറത്തില്‍ രേഖപ്പെടുത്തണം.

Top