ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങളുടെ നികുതി വര്‍ദ്ധിപ്പിക്കും

ന്യൂഡല്‍ഹി: അന്‍മ്പതിലധികം ഉല്‍പന്നങ്ങളുടെ ഇറക്കുമതി നികുതി കൂട്ടും. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കെമിക്കല്‍, കരകൗശലവസ്തുക്കളുടെ നികുതിയാണ് വര്‍ദ്ധിപ്പിക്കുക. ചൈനയില്‍ നിന്ന് ഉള്‍പ്പടെയുള്ള 56 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ഇതുസംബന്ധിച്ച് തീരുമാനം എടുക്കുന്നതായിരിക്കും. ഉല്‍പന്നങ്ങള്‍ക്ക് 5 മുതല്‍ 10 ശതമാനംവരെ ആയിരിക്കും തീരുവ വര്‍ധിപ്പിക്കുക.

ഇതിനുശേഷം മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍, വ്യവസായികാവശ്യത്തിനുള്ള രാസവസ്തുക്കള്‍, മരംകൊണ്ട് നിര്‍മിച്ച ഫര്‍ണിച്ചറുകള്‍, ജ്വല്ലറി, കരകൗശല വസ്തുക്കള്‍ തുടങ്ങിയ ഉള്‍പന്നങ്ങള്‍ക്ക് വില ഉയരുന്നതായിരിക്കും.

Top