govt help missing malayalees in air plane

കോഴിക്കോട്: കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന മലയാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.

മുഖ്യമന്ത്രി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അപകടത്തില്‍ കാണാതായ കക്കോടി സ്വദേശി വിമലിന്റെയും കാക്കൂര്‍ സ്വദേശി സജീവ് കുമാറിന്റെയും ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലയറിലേക്ക് പോയ വ്യോമസേനയുടെ എ.എന്‍ 32 വിമാനമാണ് ബംഗാള്‍ ഉള്‍ക്കടലില്‍വെച്ച് കാണാതായത്. കരസേനയുടെ മിലിട്ടറി എന്‍ജിനീ!യറിങ് വിഭാഗത്തില്‍ ലാന്‍സ് നായികാണ് വിമല്‍.

Top