ആധാര്‍കാര്‍ഡ് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടി

ന്യൂഡല്‍ഹി : ആധാര്‍കാര്‍ഡ് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടി. സെപ്റ്റംബര്‍ 30 ലേക്കാണ് നീട്ടിയത്. ഇത് ആറാം തവണയാണ് തീയതി നീട്ടി നല്‍കുന്നത്.

മാര്‍ച്ച് 31 നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് റദ്ദാകും എന്നത് കൊണ്ടാണ് സെപ്റ്റംബര്‍ വരെ നീട്ടി നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു. നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ നിര്‍ബന്ധമായും നല്‍കണമെന്നത് ഏപ്രില്‍ 1 മുതല്‍ പ്രാവര്‍ത്തികമാകും.

കഴിഞ്ഞ സെപ്റ്റംബറില്‍ ആധാര്‍ നടപ്പാക്കുന്നതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതും ലക്ഷ്യമിടുന്നതും തികച്ചും ന്യായമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. പാന്‍ കാര്‍ഡിനും നികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധമാക്കിയ കോടതി മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ടിനും ആധാര്‍ നിര്‍ബന്ധമല്ലെന്നും വ്യക്തമാക്കിയിരുന്നു.

Top