വാക്സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ട് ദിവസത്തിലൊരിക്കല്‍ പിസിആര്‍ പരിശോധന നടത്തണം: യുഎഇ

അബുദാബി: യുഎഇയില്‍ കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രണ്ടു ദിവസത്തിലൊരിക്കല്‍ പിസിആര്‍ പരിശോധന നടത്തണം.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഈ വിവരം വ്യക്തമാക്കിയിട്ടുള്ളത്.

എല്ലാ ഫെഡറല്‍ ഗവണ്‍മെന്റ് വിഭാഗങ്ങളിലെയും മന്ത്രാലയങ്ങളിലെയും ജീവനക്കാര്‍ക്ക് ഇത് ബാധകമാണ്. ഓഗസ്റ്റ് 29 ഞായറാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

 

Top