ബിജെപി യോഗത്തില്‍ പങ്കെടുക്കാനല്ല അജിത് ഡോവല്‍ എത്തിയതെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: ബിജെപി യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുത്തുവെന്ന ആരോപണത്തെ തളളി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത്.

അജിത് ഡോവല്‍ എത്തിയത് ദേശീയ സുരക്ഷയെപ്പറ്റിയും പൊതു വിഷയങ്ങളെപ്പറ്റിയും പതിവായി നടത്തുന്ന യോഗത്തില്‍ പങ്കെടുക്കാനായിരുന്നുവെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

അജിത് ഡോവലിന് പുറമെ സുരക്ഷാ ഏജന്‍സികളിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരും പ്രസ്തുത യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും ഇവരാരും തന്നെ മറ്റൊരു യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ത്രിപുര, നാഗാലന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജനുവരി 14 ന് രാജ്‌നാഥ് സിംഗിന്റെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. ബിജെപി നേതാക്കള്‍ക്ക് പുറമെ ആര്‍എസ്എസ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കാനാണ് അജിത് ഡോവല്‍ എത്തിയതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Top