Govt. decides to extend PSC ranklist

തിരുവനന്തപുരം: ജൂണ്‍ 30 ഓടെ കാലാവധി അവസാനിക്കുന്ന മുന്നൂറോളം പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച ശുപാര്‍ശ സര്‍ക്കാര്‍ പി.എസ്.സിക്ക് നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.

വെള്ളിയാഴ്ച ആരംഭിക്കുന്ന പതിനാലാം നിയമസഭയുടെ ആദ്യസമ്മേളനത്തിനുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

മഴക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

Top