ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ അഭിഭാഷക താമസസ്ഥലത്ത് വെടിയേറ്റു മരിച്ചു

Man shot

ലഖ്നൗ: ഉത്തര്‍പ്രദേശിലെ എറ്റയില്‍ സര്‍ക്കാര്‍ അഭിഭാഷക താമസസ്ഥലത്ത് വെടിയേറ്റു മരിച്ചു.ആഗ്ര സ്വദേശിനിയായ നൂതന്‍ യാദവ് (35) ആണ് കൊല്ലപ്പെട്ടത്.

ഇവര്‍ താമസിച്ചുവന്ന എറ്റയിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലാണ് സംഭവം നടന്നത്. അവിവാഹിതയായ നൂതന്‍ യാദവ് ഒറ്റയ്ക്കാണ് ഇവിടെ താമസിച്ചിരുന്നതെന്ന് എറ്റ ജില്ലാ പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ പറഞ്ഞു.നൂതന്‍ യാദവിന്റെ ഗ്രാമത്തില്‍നിന്നുള്ള ഏതാനും ചിലര്‍ ഇവരുടെ വീട്ടില്‍ വന്നു താമസിക്കാറുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ഇവരുടെ പങ്ക് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

Top