ആല്‍ക്കഹോള്‍ ചേര്‍ത്ത ഹാന്‍ഡ് സാനിറ്റൈസറുകളുടെ കയറ്റുമതി നിരോധിച്ചു

ന്യൂഡല്‍ഹി: ആല്‍ക്കഹോള്‍ ചേര്‍ത്ത ഹാന്‍ഡ് സാനിറ്റൈസറുകളുടെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര വിപണിയില്‍ ലഭ്യത ഉറപ്പാക്കുന്നതിനായാണ് കയറ്റുമതി നിരോധനം. ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നത്.

അതേസമയം ആല്‍ക്കഹോള്‍ അംശം ഇല്ലാത്ത സാനിറ്റൈസറുകള്‍ കയറ്റുമതി ചെയ്യുന്നതിന് നിരോധനമില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് കൊറോണ പ്രതിരോധത്തിന് ആവശ്യമായ സാനിറ്റൈസറുകളുടെയും മാസ്‌കുകളുടെയും അഭാവം ഉണ്ടായതിനാലാണ് നിരോധനമെന്നാണ് വിവരം. കണക്കുകള്‍ പ്രകാരം 2018-19 വര്‍ഷത്തില്‍ 485 മില്യണ്‍ ഡോളറിന്റെ സാനിറ്റൈസര്‍ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്.

Top