അവതാറിന്റെ ടൈറ്റിലിനു പിന്നില്‍ താന്‍; വെളിപ്പെടുത്തലുമായി നടന്‍ ഗോവിന്ദ

ജെയിംസ് കാമറൂണിന്റെ ബ്രഹ്മാണ്ഡ ചിത്രം അവതാര്‍ എന്ന സിനിമയ്ക്ക് ആ പേരു നിര്‍ദ്ദേശിച്ചത് താനാണെന്ന് ഗോവിന്ദ. സിനിമ റിലീസ് ചെയ്ത് 10 വര്‍ഷമാകുമ്പോഴാണ് ഇങ്ങനെ ഒരു അവകാശവാദവുമായി ബോളീവുഡ് നടന്‍ ഗോവിന്ദ രംഗത്തെത്തിയിരിക്കുന്നത്. താനാണ് സിനിമയ്ക്ക് പേര് നിര്‍ദ്ദേശിച്ചതെന്നും അത് ജെയിംസ് കാമറൂണിന് ഇഷ്ടപ്പെട്ടുവെന്നും ഗോവിന്ദ പറയുന്നു.

അതേസമയം അവതാറില്‍ തനിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്നും നടന്‍ വ്യക്തമാക്കി. എന്നാല്‍ 410 ദിവസം ദേഹത്ത് ചായം പൂശി നില്‍ക്കണം എന്നുള്ളതുകൊണ്ട് താന്‍ ആ പ്രോജക്ടില്‍ നിന്ന് പിന്‍മാറുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സിനിമ സൂപ്പര്‍ ഹിറ്റാകും എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. എന്നാല്‍ അത് ചിത്രീകരിക്കാന്‍ ഏഴ് വര്‍ഷം എടുക്കുമെന്നായിരുന്നു തന്റെ വിലയിരുത്തല്‍. നടക്കാന്‍ വലിയ ബുദ്ധുമുട്ടുള്ള കാര്യമാണ് അദ്ദേഹം ചിന്തിക്കുന്നതെന്ന് പറഞ്ഞത് സംവിധായകനെ ചൊടിപ്പിച്ചുവെന്നും ഗോവിന്ദ കൂട്ടിച്ചേര്‍ത്തു.

Top