നല്ല റോഡുകളാണ് അപകടത്തിന് കാരണം; വിചിത്ര വാദവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി

ബംഗളുരു: നല്ല റോഡുകളാണ് അപകടത്തിന് കാരണമാകുന്നതെന്ന വിചിത്ര വാദവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്‍ജോള്‍.

ചിത്ര ദുര്‍ഗയിലെ ശോചനീയമായ റോഡുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇത്തരത്തില്‍ പറഞ്ഞത്.

ഹൈവേയിലേക്ക് നോക്കൂ. 100-120 കിലോമീറ്റര്‍ വേഗതയിലാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. റോഡ് നല്ലതായതിനാലാണ് ഇത്ര വേഗത്തില്‍ സഞ്ചരിക്കുന്നത്. അമിത വേഗതയാണ് അപകടമുണ്ടാക്കുന്നത്, മന്ത്രി വ്യക്തമാക്കി.

ഗതാഗത നിയമ ലംഘനത്തിന് വന്‍തുക പിഴയീടാക്കിയതിനോട് തനിക്ക് യോജിപ്പില്ലെന്നും പിഴ കുറക്കണോ എന്ന് കാബിനറ്റാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top