പൗരത്വ നിയമം; സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ തെറ്റില്ലെന്നും, നിയമസഭ പ്രമേയത്തെ മാത്രമാണ് താന്‍ എതിര്‍ത്തതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീംകോടതിയെ ആര്‍ക്കും സമീപിക്കാമെന്നും നിയമ ഭേദഗതിയില്‍ തെറ്റുണ്ടെങ്കില്‍ നിയമപരമായി പോകുകയാണ് വേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു ഗവര്‍ണര്‍ അന്ന് പ്രതികരിച്ചത്.നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അപ്രസക്തവുമാണ് പ്രമേയമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

Top