ഗവര്‍ണറുടെ റിപ്പബ്ലിക് ദിന വിരുന്ന് ഇന്ന്; മുഖ്യമന്ത്രി പങ്കെടുക്കും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന റിപ്പബ്ലിക് ദിന വിരുന്ന് ഇന്ന് നടക്കും. രാജ്ഭവനിൽ വൈകീട്ടാണ് വിരുന്ന്. വിരുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.

നേരത്തെ, ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. സർവകലാശാല നിയമനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരുമായി ഗവർണർ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് ക്രിസ്മസ് വിരുന്ന് നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ക്രിസ്മസ് വിരുന്നിൽ ഗവർണറെ ക്ഷണിച്ചിരുന്നില്ല. സർക്കാരുമായി ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നതിനാൽ, ഗവർണറുമായി വിരുന്ന് പങ്കിടേണ്ടതില്ല എന്നായിരുന്നു അന്ന് ഇടത് മുന്നണിയുടെ തീരുമാനം.

Top