33 തടവുകാരുടെ മോചനത്തില്‍ ഗവര്‍ണറുടെ തീരുമാനം ഉടന്‍

ല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍ അടക്കമുള്ള 33 തടവുകാരുടെ മോചനത്തില്‍ ഗവര്‍ണ്ണര്‍ ഉടന്‍ തീരുമാനമെടുക്കും. ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ട വിശദീകരണം നല്‍കിയതിനാല്‍ മോചനത്തില്‍ അനുകൂല തീരുമാനം വരും എന്ന പ്രതീക്ഷയില്‍ ആണ് സര്‍ക്കാര്‍.

33 പേരെ തെരെഞ്ഞെടുത്തതിന്റെ കാരണം തേടി ഗവര്‍ണ്ണര്‍ ഫയല്‍ തിരിച്ചയച്ചിരുന്നു. വിദഗ്ദ സമിതി വിശദമായി പരിശോധിച്ചാണ് 64 പേരില്‍ 33 പേരെ വിടാന്‍ തീരുമാനം എടുത്തത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. ഇവരിൽ 20 വര്‍ഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചത് . മണിച്ചന്റെ മോചനത്തില്‍ നാലാഴ്ച്ചക്കുള്ളില്‍ തീരുമാനം എടുക്കണം എന്ന് സുപ്രീം കോടതിയും നിര്‍ദേശിച്ചിരുന്നു.

മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനുള്‍പ്പെടെ 33 തടവുകാരുടെ മോചനത്തിനായി എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത് .

Top