നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണ്ണറുടെ അനുമതി

തിരുവനന്തപുരം:നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണ്ണറുടെ അനുമതി. സര്‍ക്കാറിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് രാജ്ഭവന്റെ അംഗീകാരം. കരടില്‍ ഗവര്‍ണ്ണര്‍ക്കെതിരെ വിമര്‍ശനം ഇല്ലെന്നാണ് വിവരം. അതേ സമയം സാമ്പത്തികപ്രതിസന്ധിക്ക് കാരണം കേന്ദ്രനയമെന്ന കുറ്റപ്പെടുത്തല്‍ ഉണ്ടെന്നാണ് സൂചന.

കേന്ദ്രത്തിനെതിരായ വിമര്‍ശനം ഗവര്‍ണ്ണര്‍ വായിക്കുമോ എന്നതിലാണ് ഇനിയുള്ള ആകാംക്ഷ. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ മുന്‍ വര്‍ഷങ്ങളില്‍ നിരവധി തവണ വിശദീകരണം ചോദിച്ചും അനുമതി വൈകിപ്പിച്ചും സര്‍ക്കാറിനെ ഗവര്‍ണ്ണര്‍ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ഇത്തവണ പോര് രൂക്ഷമാണെങ്കിലും അനുമതി നല്‍കിയത് സര്‍ക്കാറിന് ആശ്വാസമാണ്. 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

Top