ഗവര്‍ണറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേര്‍ന്നതല്ല; സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭ സമ്മേളനം ചേരുന്നതുമായി ഗവര്‍ണറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേര്‍ന്നതല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഓരോ വിഷയത്തെക്കുറിച്ചും ചര്‍ച്ച നടക്കേണ്ടത് സഭയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 31ന് ചേരാന്‍ ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് വീണ്ടും ശുപാര്‍ശ നല്‍കാനും യോഗത്തില്‍ തീരുമാനമായി.

പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തിന് നേരത്തെ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. കാര്‍ഷിക നിയമ ഭേദഗതി പാസാക്കാന്‍ എന്തിനാണ് അടിയന്തിര സമ്മേളനം ചേരുന്നതെന്നും ജനുവരി 8ന് ചേരുന്ന സമ്മേളനത്തില്‍ പ്രമേയം പാസാക്കിയാല്‍ മതിയെന്നുമായിരുന്നു ഗവര്‍ണറുടെ മറുപടി.

Top