സുരക്ഷാ ഭീഷണി; ഗവര്‍ണര്‍ കോഴിക്കോട്ടെ പൊതുപരിപാടി റദ്ദാക്കി

കോഴിക്കോട്: ഗവര്‍ണറുടെ ഇന്നത്തെ പരിപാടി റദ്ദാക്കി. കോഴിക്കോട് ഡിസി ബുക്ക്‌സ് സംഘടിപ്പിക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റാണ് ഗവര്‍ണര്‍ റദ്ദാക്കിയത്.

തുറസ്സായ വേദിയിലുള്ള പരിപാടി ആയതിനാല്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പിന്മാറ്റം എന്നാണ് ഗവര്‍ണറുടെ ഓഫീസ് പറയുന്നത്.

സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ പിന്മാറ്റമെന്ന് ഡിസി ബുക്ക്‌സ് മാനേജിങ് ഡയറക്ടര്‍ രവി ഡിസി വ്യക്തമാക്കി.

Top