ഐ.പി.എസുകാരെ പിരിച്ചുവിടാനുള്ള അധികാരം ആർക്കാണ് ഗവർണ്ണറേ ?

വൈസ് ചാന്‍സലര്‍മാരെ നിയന്ത്രിക്കാനും നിയമിക്കാനും പിരിച്ചുവിടാനും തനിക്ക് അധികാരമുണ്ടെന്ന് അഹങ്കരിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ , ഡല്‍ഹിയിലേക്ക് ഒന്നു നോക്കണം. കേന്ദ്ര സര്‍വ്വീസായ ഐ.എ.എസ് – ഐ.പി.എസ് ഉള്‍പ്പെടെയുള അഖിലേന്ത്യാ സിവില്‍ സര്‍വ്വീസ് ഉദ്ദ്യോഗസ്ഥരെ നിയമിക്കാനും പിരിച്ചുവിടാനും ഉള്ള അധികാരം രാഷ്ട്രപതിക്കാണുള്ളത് , എന്നാല്‍ ഈ ഉദ്യോഗസ്ഥരെ ഭരിക്കുന്നത് കേന്ദ്ര സര്‍ക്കാറാണ്. പ്രധാനമത്രിയുടെ ഓഫീസ് നേരിട്ടാണ് ഈ കടമ നിര്‍വ്വഹിക്കുന്നത്. സംസ്ഥാനങ്ങളിലേക്ക് കേന്ദ സര്‍വ്വീസുകാരെ അയക്കുന്നതും കേന്ദ്ര സര്‍ക്കാറാണ് . ഈ അധികാരം ഒരു കാലഘട്ടത്തിലും ഇന്ത്യയുടെ ബഹുമാന്യരായ രാഷ്ട്രപതിമാര്‍ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ഈ യാഥാര്‍ത്ഥ്യം കൂടി മനസ്സിലാക്കി വേണം കേരള ഗവര്‍ണ്ണര്‍ പ്രവര്‍ത്തിക്കേണ്ടത്.(വീഡിയോ കാണുക)

Top