സിദ്ധാര്‍ഥന്റെ മരണം:കേരള വെറ്ററിനറി സര്‍വകലാശാല വെസ് ചാന്‍സലറെ സസ്പെന്‍ഡ് ചെയ്ത് ഗവര്‍ണര്‍

തിരുവനന്തപുരം: കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.ആര്‍.ശശീന്ദ്രനാഥിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് വി.സി.യെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണത്തെത്തുടര്‍ന്നാണ് നടപടി.

സിദ്ധാര്‍ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നല്‍കിയതായി ഗവര്‍ണര്‍ വ്യക്തമാക്കി. അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. ഹൈക്കോടതിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനായി കമ്മിറ്റിയെ നിയോഗിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു. കാമ്പസില്‍ എസ്.എഫ്.ഐ-പോപ്പുലര്‍ ഫ്രണ്ട് കൂട്ടുകെട്ടാണെന്നും എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക്ക് എസ്.എഫ്.ഐ. ഓഫീസാക്കുകയാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top