പൗരത്വ നിയമം; സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ തുടര്‍നടപടിക്കൊരുങ്ങി ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ തുടര്‍നടപടിക്കൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ വിദഗ്ധരുമായി ഗവര്‍ണര്‍ സംസാരിച്ചു. സുപ്രീം കോടതി വിധികളുടെ വിശദാംശങ്ങളാണ് പരിശോധിക്കുന്നത്. നിയമനടപടിക്ക് സാധ്യതയുണ്ടോ എന്നും ഗവര്‍ണര്‍ ആരായുന്നുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ തര്‍ക്കും തുടരുകയാണ്.

കഴിഞ്ഞദിവസം, സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ തള്ളിയിരുന്നു. സര്‍ക്കാരിന്റെ ഒരു വിശദീകരണവും തൃപ്തികരമല്ലെന്നും ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

Top