ഗവര്‍ണര്‍ രാജിവച്ച് കെഎസ്‌യുവിന്റെയോ എബിവിപിയുടെയോ സംസ്ഥാന പ്രസിഡണ്ട് ആകണം ; പി രാജീവ്

കോട്ടയം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവച്ച് കെഎസ്‌യുവിന്റെയോ എബിവിപിയുടെയോ സംസ്ഥാന പ്രസിഡണ്ട് ആകണമെന്ന് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു.

ജനാധിപത്യ കേരളത്തിന്റെ ക്ഷമചോദ്യം ചെയ്യരുതെന്ന് മന്ത്രി കെ രാജന്‍ ഗവര്‍ണര്‍ വിഷയത്തില്‍ പ്രതികരിച്ചു. മനപ്പൂര്‍വം പ്രശ്‌നം ഉണ്ടാക്കാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാല ഗസ്റ്റ് റൂം തെരഞ്ഞെടുത്തത് എന്നും അദ്ദേഹം പറഞ്ഞു.ഗവര്‍ണര്‍ വഹിക്കുന്ന പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും അതിന് കഴിയുന്നില്ലെങ്കില്‍ പ്രായത്തിന്റെ പക്വത എങ്കിലും മിനിമം കാണിക്കണമെന്നും മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു. ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ നേരിട്ട് നേതൃത്വം കൊടുക്കുന്നു. ഗവര്‍ണര്‍ ഒരു ബാധ്യതയായി മാറുന്നതായും എം ബി രാജേഷ് പറഞ്ഞു.

ഗവര്‍ണര്‍ ശുപാര്‍ശ ചെയ്ത ആളുകളെ കുറിച്ചും അവരുടെ നേട്ടങ്ങളെക്കുറിച്ചും പറയാന്‍ ഗവര്‍ണര്‍ തയ്യാറാകണം. സമൂഹം അറിയട്ടെ അക്കാര്യങ്ങളൊക്കെ. തന്റെ ഉത്തരവാദിത്തത്തെക്കുറിച്ചോ ഭരണഘടനയെക്കുറിച്ചോ ഗവര്‍ണര്‍ക്ക് യാതൊരു പ്രാഥമിക ധാരണയുമില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

Top