യു.ഡി.എഫ് നിയമന ‘കാലവും’ ഗവർണർ അറിയണം

വൈസ് ചാൻസലർ നിയമന വിഷയത്തിൽ, ഒപ്പിട്ട ശേഷം ഗവർണർ നടത്തിയ അഭിപ്രായ പ്രകടനം സംശയകരം. നിയമ വിരുദ്ധമെങ്കിൽ എന്തിന് നിയമന ഉത്തരവിൽ ഒപ്പിട്ടു എന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് വ്യക്തമാക്കണം. ഗവർണർ പദവിയാണ് ഭരണഘടനാ പദവി, ചാൻസലർ പദവിക്ക് അതില്ല. ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ ഗവർണറിൽ നിന്നും ചാൻസലർ പദവി എടുത്തു കളഞ്ഞ ചരിത്രവും ഈ രാജ്യത്തുണ്ട്. ആ പാത ഇടതു സർക്കാർ പിൻതുടർന്നാൽ, കേന്ദ്ര സർക്കാറിനാണ് പ്രഹരമാകുക. അടുപ്പക്കാരെയും പാർട്ടി പ്രവർത്തകരെയും മാത്രമല്ല, യോഗ്യത ഇല്ലാത്തവരെ പോലും വൈസ് ചാൻസലർ ആയി നിയമിച്ച ചരിത്രമുള്ള യു.ഡി.എഫ് നേതാക്കളും ബി.ജെ.പിയും ഇപ്പോൾ നടത്തുന്ന പ്രതികരണം തന്നെ ഇരട്ടതാപ്പാണ്. (വീഡിയോ കാണുക)

EXPRESS KERALA VIEW

Top