ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്:ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ചാൻസലറായ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിസിമാരെ പുറത്താക്കാനാണ് ഗവർണറുടെ നീക്കമെന്നും, അതിന് നിയമപരമായ സാധുതയില്ലെന്നുമാണ് വിസിമാരുടെ വാദം.വിസിമാരെ നിയമിച്ച ചാൻസലർ തന്നെ, നിയമനം തെറ്റായിരുന്നെന്ന് ഇപ്പോൾ പറയുന്നത് അംഗീകരിക്കാനാകില്ലെന്നും വാദിക്കുന്നുണ്ട്.

വൈസ് ചാൻസലർമാരുടെ പ്രാഥമിക പട്ടിക തയാറാക്കിയത് യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും, പലർക്കും വേണ്ടത്ര യോഗ്യതയില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടതോടെയാണ് രാജിവക്കാൻ ആവശ്യപ്പെട്ടതെന്നുമാണ് ഗവർണറുടെ നിലപാട്.

Top