സര്‍ക്കാര്‍ ക്ഷണം നിരസിച്ച് ഗവര്‍ണര്‍; ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലഹരി വിരുദ്ധ പരിപാടിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ മന്ത്രി എംബി രാജേഷും ചീഫ് സെക്രട്ടറി വി പി ജോയിയും രാജ്ഭവനിൽ എത്തി ഗവർണറെ ക്ഷണിച്ചിരുന്നു.

എന്നാൽ പരിപാടിയിൽ പങ്കെടുക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ അറിയിക്കുകയായിരുന്നു. ഓണാഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തിൽ ക്ഷണിക്കാത്തതിനുള്ള അതൃപ്തിയും ഗവർണർ അറിയിച്ചു.

ഒക്ടോബർ 2 മുതൽ നവംബർ 1വരെയാണ് സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ. സർക്കാരും ഗവർണറും തമ്മിൽ വാക്‌പോര് നടക്കുന്നതിനിടെയാണ് ഗവർണറെ ക്ഷണിക്കാനായി മന്ത്രി എംബി രാജേഷും ചീഫ് സെക്രട്ടറിയും എത്തിയത്.

Top