Governor purposely delaying swearing in, alleges Sasikala

ചെന്നൈ: താന്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത് ഗവര്‍ണര്‍ മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് എഐഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികല.

വിദ്യാസാഗര്‍ റാവുവിന്റെ തമിഴ്‌നാട്ടിലേക്കുള്ള തിരിച്ചുവരവ് വൈകുന്നതിന്റെ പശ്ചാത്തലത്തിലാണ് ശശികലയുടെ ആരോപണം.

തന്റെ സ്ഥാനമേറ്റെടുക്കലും സത്യപ്രതിജ്ഞയും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്നും ശശികല പറഞ്ഞു.

അതേസമയം പുതുച്ചേരി മുന്‍ എം എല്‍ എ ഓംശക്തിവേലിനെ ശശികല പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എ ഐ ഡി എം കെ എം എല്‍ എ മാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

ഇതിനിടെ, പനീര്‍ശെല്‍വത്തെ പിന്തുണച്ച് തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു രംഗത്തെത്തിയിരുന്നു. പനീര്‍ശെല്‍വത്തിനു രാഷ്ട്രീയ പരിചയമുണ്ടെന്നും തമിഴ്‌നാട്ടില്‍ രാഷ്ട്രീയ കുതിരക്കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പനീര്‍സെല്‍വത്തെ ഭരിക്കാന്‍ അനുവദിക്കണമെന്നും ജയലളിതയുമായി അടുപ്പമുണ്ടായിരുന്നു എന്നത് ശശികലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ലെന്നും ചലചിത്ര താരം കമല്‍ഹാസനും അഭിപ്രായപ്പെട്ടു.

Top