പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ഗവര്‍ണര്‍; നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു

തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തിൽ പിണറായി സർക്കാരിനെ പുകഴ്ത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സാമൂഹിക സുരക്ഷയിൽ രാജ്യത്ത് തന്നെ മികച്ച നേട്ടം സംസ്ഥാനം കൈവരിച്ചു. വ്യവസായ വളർച്ചയിൽ രാജ്യപുരോഗതിയിൽ നിന്ന് കേരളം പ്രചോദനം ഉൾക്കൊണ്ടെന്നും സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം നൽകിയ റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ പറഞ്ഞു.

കേരള സ്റ്റാർട്ട് മിഷൻ മികച്ച നേട്ടം ഉണ്ടാക്കി. ആരോഗ്യമേഖലയിൽ കേരളം വലിയ നേട്ടമാണ് കരസ്ഥമാക്കിയത്.ആർദ്രം മിഷൻ കേരളത്തിന്റെ ആരോഗ്യമേഖലയെ പുനഃക്രമീകരിച്ചു.കർഷകർക്ക്് മികച്ച വരുമാനവും തൊഴിൽ സാധ്യതയും ഉറപ്പാക്കിയെന്നും ഗവർണർ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ പ്രമുഖ പദ്ധതിയായ ലൈഫിനെയും ഗവർണർ പുകഴ്ത്തി. എല്ലാവർക്കും പാർപ്പിടം എന്ന സ്വപ്‌നത്തിന് പദ്ധതി കരുത്ത് പകർന്നെന്നും ഗവർണർ പറഞ്ഞു.

Top