ഗവര്‍ണറും മുഖ്യമന്ത്രിയും സംഘവും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക്

കരിപ്പൂര്‍: ഗവര്‍ണറും മന്ത്രിമാരുടെ സംഘവും ഉദ്യോഗസ്ഥരും കോഴിക്കോട് കരിപ്പൂരില്‍ രാവിലെ പത്തു മണിയോടെ എത്തും. തിരുവനന്തപുരത്ത് നിന്ന് എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തിലാണ് മുഖ്യമന്ത്രിയും സംഘവും കരിപ്പൂരിലേക്ക് തിരിച്ചത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എകെ ശശീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ തുടങ്ങിയവരാണ് സംഘത്തിലുള്ളത്

Top