governor p saddasivam adresses l assembly

p.-sadhasivam

തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനം ആരംഭിച്ചു. നോട്ട് അസാധുവാക്കലില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നയപ്രഖ്യാപനം.

നോട്ട് അസാധുവാക്കല്‍ കേരളത്തെയും ജനങ്ങളെയും ഗുരുതരമായി ബാധിച്ചു. സഹകരണമേഖല നിശ്ചലമായി. തിടുക്കപ്പെട്ട് എടുത്ത തീരുമാനം സര്‍ക്കാരിന്റെ റവന്യൂ വരുമാനം കുറച്ചു. ഇത് സാധാരണനിലയിലാകാന്‍ എത്ര സമയമെടുക്കുമെന്ന് ജനത്തിനറിയണമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

രാവിലെ സഭയിലെത്തിയ ഗവര്‍ണര്‍ പി.സദാശിവത്തെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമടക്കമുള്ളവര്‍ സ്വീകരിച്ചു. മാര്‍ച്ച് മൂന്നിനാണ് ബജറ്റ് അവതരണം.

അതിനിടെ, പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷ, റേഷന്‍ വിതരണം തുടങ്ങിയവ ഉയര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍:

* ജനകീയാസൂത്രണം മെച്ചപ്പെട്ട രീതിയില്‍ പുനഃസ്ഥാപിക്കും
* താലൂക്ക് തലത്തില്‍ വനിതാ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കും
* സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കും
* മാലിന്യ മുക്ത, ഹരിത, കാര്‍ഷിക കേരളത്തില്‍ ഹരിത കേരളം പദ്ധതി
* 4000 കോടിയുടെ പദ്ധതികള്‍ കിഫ്ബി വഴി നടത്തും
* സ്ത്രീകളുടെ അന്തസ്സ് ഉറപ്പാക്കും
* ലൈംഗിക പീഡനത്തിന് ഇരയാകുന്നവരെ സഹായിക്കാന്‍ സമഗ്ര സഹായനിധി
* നെറ്റ് – കോര്‍ ബാങ്കിങ് വഴി പെന്‍ഷന്‍ വിതരണം വേഗത്തിലാക്കും

* പൊതുസേവനം ഉറപ്പാക്കാന്‍ സമഗ്രനിയമം കൊണ്ടുവരും
* സുതാര്യത, ഉത്തരവാദിത്തം, കാര്യക്ഷമത എന്നിവ ഉറപ്പാക്കാന്‍ വ്യവസ്ഥകള്‍ കൊണ്ടുവരും
* വലിയ തോതില്‍ പ്രവാസികള്‍ സംസ്ഥാനത്തേക്ക് മടങ്ങുന്നു. ഇത് സംസ്ഥാനത്ത് പ്രതിസന്ധിയുണ്ടാക്കി
* ഇതു തൊഴിലില്ലായ്മ നിരക്ക് കൂട്ടുന്നു
* സംസ്ഥാനം നേരിടുന്നത് കൊടിയ വരള്‍ച്ച. ഇതു നേരിടാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു
* 100 സ്‌കൂളുകളെ രാജ്യാന്തര തലത്തിലെത്തിക്കുന്നതിന് പദ്ധതി

* വ്യാവസായിക ഉല്‍പാദനത്തില്‍ കുറവുണ്ടായി
* റബര്‍ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി
* ജൈവ കൃഷി പ്രോത്സാഹിപ്പിക്കും. ക്ലാസ് മുറികള്‍ ഡിജിറ്റലാക്കും
* ആരോഗ്യമേഖലയില്‍ എല്ലാവര്‍ക്കും ചികില്‍സ ഉറപ്പാക്കാന്‍ ആര്‍ദ്രം പദ്ധതി
* വിദ്യാഭ്യാസ – ആരോഗ്യ മേഖലകളുടെ ഗുണനിലവാരം ഉയര്‍ത്തും
* ആറ് മേഖലകള്‍ ലക്ഷ്യമിട്ട് പ്രത്യേക പദ്ധതികള്‍
* 4.32 ലക്ഷം വീടുകള്‍ ഭവനരഹിതര്‍ക്ക്

* അടിസ്ഥാന സൗകര്യ മേഖല വികസിപ്പിക്കും
* അഞ്ചു വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക സ്വയം പര്യാപ്തത നേടും
* ദേശീയപാത വികസനം, സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ വേഗത്തിലാക്കാന്‍ നടപടി
* കുടിവെള്ള പ്രശ്‌നം നേരിടാന്‍ കലക്ടര്‍മാര്‍ക്ക് പ്രത്യേക ഫണ്ട് നല്‍കി
* സ്ത്രീ സുരക്ഷ ഹനിക്കുന്നവര്‍ക്ക് മാപ്പില്ല
* പദ്ധതികളില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കു മുന്‍ഗണന
* നവകേരള കര്‍മപദ്ധതി ലക്ഷ്യമിടുന്നത് ആറ് മേഖലകളെ
* നീതി ആയോഗിനോടും വിയോജിപ്പ്, പഞ്ചവല്‍സര പദ്ധതികള്‍ തുടരും
* ലൈംഗിക കുറ്റവാളികളുടെ പട്ടിക തയാറാക്കി പ്രദ്ധീകരിക്കും

Top