നിയമവിരുദ്ധമായതൊന്നും ലോകായുക്താ ബില്ലിൽ കണ്ടില്ല: ഗവർണർ

തിരുവനന്തപുരം: ഓര്‍ഡിനന്‍സില്‍ ഒപ്പിടേണ്ടത് ഗവര്‍ണ്ണറെന്ന നിലയിലെ ഭരണഘടനാ ചുമതലയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.മൂന്നാഴ്ചയിലേറെ ബില്‍ തന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു. നിയമവിരുദ്ധമായ ഒന്നും തനിക് ബില്ലില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.

മന്ത്രിസഭയുടെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ഗവര്‍ണര്‍ എന്ന നിലയില്‍ താന്‍ ബാധ്യസ്ഥനാണെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കര്‍ണാടയിലെ ഹിജാബ് വിവാദത്തിലും ഗവര്‍ണര്‍ പ്രതികരിച്ചു. മുസ്ലിം ചരിത്രത്തിലെ സ്ത്രീകള്‍ പോലും ഹിജാബിന് എതിരായിരുന്നുവെന്നാണ് ഗവര്‍ണറുടെ പ്രതികരണം.

Top