ബംഗാള്‍ ഗവര്‍ണര്‍ അസമില്‍; രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കുടിയേറിയവരുമായി കൂടിക്കാഴ്ച നടത്തി

അസം: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധാന്‍കര്‍ അസമിലെത്തി ബംഗാളിലെ രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കുടിയേറിയവരുമായി കൂടിക്കാഴ്ച നടത്തി. മോശം കാലാവസ്ഥ മൂലം ഹെലികോപ്റ്റര്‍ യാത്ര റദ്ദാക്കി, റോഡ് മാര്‍ഗം ആണ് സന്ദര്‍ശനം.

ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അസമിലേക്ക് രക്ഷപ്പെട്ടവര്‍ താമസിക്കുന്ന ക്യാമ്പുകളില്‍ ഗവര്‍ണര്‍ സന്ദര്‍ശനം നടത്തും. റാന്‍പാഗ്ലി, ശ്രീറാംപൂര്‍ എന്നിവിടങ്ങളിലാണ് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തുന്നത്. ബംഗാള്‍ അസം അതിര്‍ത്തിയില്‍ ഇത്തരത്തിലുള്ള ക്യാമ്പുകള്‍ ഉണ്ട്. ഇവിടങ്ങളിലാണ് ബംഗാള്‍ ഗവര്‍ണര്‍ എത്തുന്നത്. കുടിയേറിയവരെ നേരിട്ട് കണ്ട ശേഷം വിശദമായ വാര്‍ത്താ സമ്മേളനം ഇതു സംബന്ധിച്ച് ഉണ്ടാകുമെന്നും ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്.

 

 

Top