ജമ്മു കശ്മീരില്‍ നിയമസഭ പിരിച്ചുവിട്ട നടപടിയില്‍ വിശദീകരണവുമായി ഗവര്‍ണര്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയമസഭ പിരിച്ചുവിട്ട നടപടിയില്‍ വിശദീകരണവുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്ത്. പ്രായോഗികമല്ലാത്ത സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ അവസരം നല്‍കില്ലെന്നും കുത്തഴിഞ്ഞ അവസ്ഥയില്‍നിന്ന് സംസ്ഥാനത്തെ രക്ഷിക്കാനും കുതിരക്കച്ചവടം തടയാനുമാണ് നിയമസഭ പിരിച്ചുവിട്ടതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

തന്റെ തീരുമാനം ചോദ്യം ചെയ്യണമെന്നുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം. മെഹബൂബ മുഫ്തിക്കും ഒമര്‍ അബ്ദുള്ളയ്ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സന്നദ്ധത മെഹബൂബ മുഫ്തി തന്നെ അറിയിച്ചിരുന്നില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Top