ന്യൂ ജേഴ്‌സി അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി സിക്ക് വംശജൻ ഗ​ർ​ബി​ർ എ​സ്. ഗ്രേ​വ​ലി​ന് നാമനിർദേശം

ന്യൂ​യോ​ർ​ക്ക്: ന്യൂ ജേഴ്‌സി അ​റ്റോ​ർ​ണി ജ​ന​റ​ൽ സ്ഥാനത്തേയ്ക്ക് സി​ക്ക് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ‌ ഗ​ർ​ബി​ർ എ​സ്. ഗ്രേ​വ​ലി​ന് നാമനിർദേശം.

ഗ​വ​ർ​ണ​ർ ഫി​ൽ മു​ർ​ഫി​യാ​ണ് ഗ​ർ​ബി​ർ എ​സ്. ഗ്രേ​വ​ലി​നെ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്ത​ത്.

സം​സ്ഥാ​ന സെ​ന​റ്റ് നാമനിർദേശം അം​ഗീ​ക​രി​ച്ചാ​ൽ അമേരിക്കയിൽ അ​റ്റോ​ർ​ണി ജ​ന​റ​ൽ സ്ഥാ​ന​ത്ത് എ​ത്തു​ന്ന ആ​ദ്യ സി​ക്ക് വം​ശ​ജ​നും ര​ണ്ടാ​മ​ത്തെ ഇ​ന്തോ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​നു​മാ​കും ഗ​ർ​ബി​ർ.

ഇതിന് മുൻപ് ഇ​ന്തോ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​യാ​യ ക​മ​ലാ ഹാ​രീ​സ് ക​ലി​ഫോ​ർ​ണി​യ​യു​ടെ അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി സ്ഥാ​നം വ​ഹി​ച്ചി​രു​ന്നു.

ബെ​ർ​ജ​ൻ കൗ​ണ്ടി​യി​ലെ പ്രോ​സി​ക്യൂ​ട്ട​റാ​ണ് 44 വ​യ​സു​കാ​ര​നാ​യ ഗ്രേ​വ​ൽ.

Top