ജനുവരി 31ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും; തയ്യാറെടുപ്പുകള്‍ ഉടന്‍. . .

thomas issac

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ജനുവരി 31ന് അവതരിപ്പിക്കാന്‍ തീരുമാനമായി. ജനുവരി 25നാണ് സഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം നടക്കുക. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ഇത്തവണത്തെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകുന്നതാണ്.

മാര്‍ച്ച് 31ന് മുമ്പ് സമ്പൂര്‍ണ്ണ ബജറ്റ് പാസാക്കുവാനാണ് സര്‍ക്കാറിന്റെ ആലോചന. ജനുവരി 28 മുതല്‍ 31 വരെയാണ് നയപ്രഖ്യാപന പ്രസംഗത്തിന്മേലുളള നന്ദിപ്രമേയ ചര്‍ച്ച നടക്കുക.

മന്ത്രി തോമസ് ഐസക് ജനുവരി ഒന്നിന് വിഴിഞ്ഞം ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ ബജറ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നതാണ്.

Top